മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം

പിന്നാക്ക സമുദായ വികസന വകുപ്പ് 2013-14 വര്‍ഷം എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പദ്ധതിയിലൂടെ സംസ്ഥാനത്തെ പിന്നാക്ക സമുദായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്കും മെഡിക്കല്‍/ എഞ്ചിനീയറിങ് പ്രവേശന പരിശീലനത്തിനും ധനസഹായം അനുവദിക്കുന്നു. മെഡിക്കല്‍ /എഞ്ചിനീയറിങ് പ്രവേശന പരിശീലനത്തിന് പരമാവധി 30,000 രൂപ, സിവില്‍ സര്‍വ്വീസ് പരിശീലന ഗ്രാന്റ് പരമാവധി 50,000 രൂപ, ബാങ്കിംഗ് പരീക്ഷാ പരിശീലനത്തിന് പരമാവധി 20,000 രൂപ, പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിന് പരമാവധി 5000 രൂപ എന്നിങ്ങനെയാണ് തുക അനുവദിക്കുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുളളു

525 total views, 3 views today

Related Posts Plugin for WordPress, Blogger...

Comments

comments